< Back
Football
ഐഎസ്എൽ: ജംഷഡ്പൂരിനെ തകർത്ത് ഗോവ
Football

ഐഎസ്എൽ: ജംഷഡ്പൂരിനെ തകർത്ത് ഗോവ

Web Desk
|
3 Nov 2022 9:37 PM IST

തുടക്കം മുതൽ ഗോവ അക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്

പനാജി: ഐഎസ്എല്ലിൽ ജംഷഡ്പൂർ എഫ്.സിയെ മൂന്ന് ഗോളിന് തകർത്ത് എഫ്.സി ഗോവ. ഇക്കർ ഗുവാരോ, നൊഹ സദോയ്, ബ്രിസൻ എന്നിവർ നേടിയ ഗോളുകളാണ് ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഗോവയുടെ ആധിപത്യമായിരിന്നു മൈതാനത്ത്. തുടക്കം മുതൽ ഗോവ അക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. ഇതിന്റെ ഫലമായി രണ്ടാം മിനുറ്റിൽ തന്നെ അവർ ഇക്കർ ഗുവാരോയിലൂടെ മുന്നിലെത്തി.

തിരിച്ചടിക്കാനായി ജംഷഡ്പൂർ പരിശ്രമം നടത്തുന്നതിനിടെ ഗോവ 12ാം മിനുറ്റിൽ രണ്ടാമത്തെ ഗോളും ജംഷഡ്പൂരിന്റെ വലയിൽ നിക്ഷേപിച്ചു. നൊഹ സദോയാണ് വല കുലുക്കിയത്. രണ്ടാം പകുതിയിൽ ഗോവയുടെ ഗോൾമുഖത്തേക്ക് ജംഷഡ്പൂർ നിരവധി ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. മത്സരം അവസാനിക്കാൻ മിനുറ്റുകൾ ബാക്കിയുള്ളപ്പോൾ ഗോൾ നേടി ബ്രിസൻ ഫെർണാണ്ടസ് ഗോൾ നില മൂന്നാക്കി ഉയർത്തി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മൂന്ന് ഗോളുകൾക്ക് ഗോവ വിജയിച്ചു.

ജയത്തോടെ നാല് മത്സരങ്ങളിൽ മൂന്ന് ജയവുമായി ഗോവ പോയിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. തോൽവി ഏറ്റുവാങ്ങിയ ജംഷഡ്പൂർ നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയും ഉൾപ്പടെ 4 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ 10ാം സ്ഥാനത്താണ്.

Related Tags :
Similar Posts