< Back
Football
ഐഎസ്എല്ലിന്റെ എട്ടാം സീസണിന് നവംബര്‍ 19 ന് തുടക്കം; മത്സരക്രമം ഇങ്ങനെ
Football

ഐഎസ്എല്ലിന്റെ എട്ടാം സീസണിന് നവംബര്‍ 19 ന് തുടക്കം; മത്സരക്രമം ഇങ്ങനെ

Web Desk
|
13 Sept 2021 2:53 PM IST

ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ സമയക്രമമാണ് പുറത്തുവിട്ടിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ 2021-22 സീസണിന് നവംബര്‍ 19 ന് തുടക്കമാകും. ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ സമയക്രമമാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ബഗാനെ നേരിടും. ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് 115 മത്സരങ്ങളും നടക്കുക. 2022 ജനുവരി 9 വരെയുള്ള മത്സരങ്ങളുടെ സമയക്രമമാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.

രാത്രി 7.30, 9.30 എന്നീ സമയത്താണ് മത്സരങ്ങളുടെ കിക്കോഫ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യമത്സരം ഗോവയ്‌ക്കെതിരെ നവംബര്‍ 22 നാണ്. നവംബര്‍ 21 ന് ജംഷഡ്പൂരിനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം. കാണികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊല്‍ക്കത്ത ഡര്‍ബി നവംബര്‍ 27 നാണ് നടക്കുക.

Similar Posts