< Back
Football
ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി
Football

ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി

Web Desk
|
7 Feb 2022 10:01 PM IST

15 കളിയിൽ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിൻറുമായി ആറാം സ്ഥാനത്താണ്

ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി. ഈസ്റ്റ് ബംഗാൾ രണ്ടാം ജയത്തിനായി പന്തുതട്ടിയപ്പോൾ സീസണിലെ ആറാം ജയത്തിലെത്തിയ ഒഡിഷ എഫ്സി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.

കളിയുടെ തുടക്കം മുതൽ മേൽക്കൈ ഒഡിഷയ്ക്കായിരുന്നു. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാൻ ഒഡീഷക്ക് ലീഡ് നൽകി. 64-ാം മിനിറ്റിൽ ആൻറോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോൾ മടക്കി. ഇതോടെ ഈസ്റ്റ് ബംഗാൾ കളിയിലേക്ക് തിരികെ വന്നു. എന്നാൽ 75-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസിൻറെ ഗോൾ ഒഡിഷയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.

15 കളിയിൽ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിൻറുമായി ആറാം സ്ഥാനത്താണ്. അതേസമയം സീസണിലെ രണ്ടാം ജയത്തിനായി കാത്തിരിക്കുന്ന ഈസ്റ്റ് ബംഗാൾ 16 മത്സരങ്ങളിൽ 10 പോയിൻറ് മാത്രമായി 10-ാം സ്ഥാനത്തും. 14 കളിയിൽ 26 പോയിൻറുമായി ഹൈദരാബാദ് ഒന്നും ഒരു മത്സരം കുറവ് കളിച്ച് കേരള ബ്ലാസ്റ്റേഴ്സ് 23 പോയിൻറുമായി രണ്ടും 15 മത്സരങ്ങളിൽ 23 പോയിൻറോടെ ബെംഗളൂരു എഫ്സി മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.

Similar Posts