< Back
Football
കലിംഗയിൽ ഒഡീഷ കരുത്ത്; ഐഎസ്എൽ ആദ്യപാദ സെമിയിൽ ബഗാന് തോൽവി
Football

കലിംഗയിൽ ഒഡീഷ കരുത്ത്; ഐഎസ്എൽ ആദ്യപാദ സെമിയിൽ ബഗാന് തോൽവി

Sports Desk
|
23 April 2024 10:53 PM IST

കാർലോസ് ഡെൽഗാഡോ (11), റോയ് കൃഷ്ണ (39) എന്നിവരാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്.

ഭുവനേശ്വർ: ഐഎസ്എൽ ആദ്യപാദ സെമിയിൽ സ്വന്തം തട്ടകത്തിൽ വിജയംകുറിച്ച് ഒഡീഷ എഫ്.സി. നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. ഒരുഗോളിന് മുന്നിൽ നിന്ന ശേഷമാണ് കൊൽക്കത്തൻ ക്ലബ് തോൽവി വഴങ്ങിയത്. കാർലോസ് ഡെൽഗാഡോ(11), റോയ് കൃഷ്ണ (39) എന്നിവരാണ് ആതിഥേയർക്കായി ലക്ഷ്യംകണ്ടത്. മൻവിർ സിങ് (3) ബഗാനായി ആശ്വാസ ഗോൾ നേടി.

രണ്ടാം പകുതിയിൽ ഇരുടീമുകളുടേയും താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. 67ാം മിനിറ്റിൽ മോഹൻ ബഗാൻ സ്‌ട്രൈക്കർ അർമാൻഡോ സാദികുവും 74ാം മിനിറ്റിൽ ഒഡീഷ പ്രതിരോധതാരം കാർലോസ് ഡെൽഗാഡോയുമാണ് ചുവപ്പ് കാർഡുമായി കളംവിട്ടത്. ഏപ്രിൽ 28ന് ബഗാൻ തട്ടകമായ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാംപാദ സെമിയിൽ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടും. നാളെ നടക്കുന്ന രണ്ടാം സെമിയിൽ മുംബൈ സിറ്റി എഫ്.സി ഗോവ എഫ്.സിയെ നേരിടും

Similar Posts