< Back
Football
ചെക്ക് വെച്ച് സ്വിസ് പട; നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി യൂറോയിൽ നിന്ന് പുറത്ത്
Football

ചെക്ക് വെച്ച് സ്വിസ് പട; നിലവിലെ ചാമ്പ്യൻമാരായ ഇറ്റലി യൂറോയിൽ നിന്ന് പുറത്ത്

Sports Desk
|
30 Jun 2024 1:16 AM IST

ഗ്രൂപ്പ് ഘട്ടം മുതൽ തപ്പിതടഞ്ഞ ഇറ്റലിക്ക് പ്രീക്വാർട്ടറിലും മികച്ച കളി പുറത്തെടുക്കാനായില്ല

ബെർലിൻ: യൂറോകപ്പിലെ പ്രീക്വാർട്ടർ ആദ്യ മത്സരത്തിൽ വമ്പൻ ട്വിസ്റ്റ്. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയെ അട്ടിമറിച്ച് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിൽ. ബെർലിൻ ഒളിംപിയൻ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അസൂരിപടയെ മടക്കിയത്. റെമോ ഫ്രൂയിലർ(37), റൂബൻ വർഗാസ് എന്നിവർ ലക്ഷ്യംകണ്ടു.

ഗ്രൂപ്പ് ഘട്ടം മുതൽ തപ്പിതടഞ്ഞ ഇറ്റലിക്ക് പ്രീക്വാർട്ടറിലും മികച്ച കളി പുറത്തെടുക്കാനായില്ല. സ്‌പെയിനും ക്രൊയേഷ്യയും ഉൾപ്പെട്ട മരണഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിലെത്തിയത്. സ്‌പെയിനോട് തോറ്റ ഇറ്റലി, ക്രൊയേഷ്യയെ ഇഞ്ചുറി സമയത്തെ അവസാന നിമിഷം നേടിയ ഗോളിൽ ജീവൻ നിലനിർത്തുകയായിരുന്നു.

പ്രീക്വാർട്ടറിൽ ഇറ്റലിക്കൊപ്പം പന്തടക്കത്തിലും മുന്നേറ്റത്തിലും ഒപ്പംപിടിച്ച ചെമ്പട നിർണായക അവസരങ്ങളിൽ ഗോൾ നേടി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. 16 തവണയാണ് സ്വിസ് പട ഇറ്റലി പോസ്റ്റിലേക്ക് നിറയൊഴിച്ചത്.

Similar Posts