< Back
Football
മുംബൈയെ 3-2 ന് വീഴ്ത്തി ജംഷഡ്പൂർ; പോയൻറ് പട്ടികയിൽ മൂന്നാമത്
Football

മുംബൈയെ 3-2 ന് വീഴ്ത്തി ജംഷഡ്പൂർ; പോയൻറ് പട്ടികയിൽ മൂന്നാമത്

Sports Desk
|
17 Feb 2022 9:35 PM IST

മൗറീഷ്യോയുടെ ഗോളിലൂടെ സമനില കണ്ടെത്തിയ മുംബൈയുടെ താളം തെറ്റിച്ചാണ് 94ാം മിനുട്ടിലെ ഗോൾ വന്നത്

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി 3 -2 ന് വിജയിച്ചു. ഇതോടെ പോയൻറ് പട്ടികയിൽ ടീം മൂന്നാം സ്ഥാനം നിലനിർത്തി. കേരളാ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തും മുംബൈ അഞ്ചാം സ്ഥാനത്തുമാണുള്ളത്. വാശിയേറിയ മത്സരത്തിൽ ജംഷഡ്പൂരിനായി ഗ്രേഗ് സ്റ്റുവാർട്ട് രണ്ടു ഗോളും റിതിക് ദാസ്‌ ഒരു ഗോളും നേടി. ഒമ്പതാം മിനുട്ടിലും 94ാം മിനുട്ടിലുമാണ്‌ സ്റ്റുവാർട്ട് ഗോൾ കണ്ടെത്തിയത്. രണ്ടാം ഗോൾ പെനാൽട്ടിയിൽ നിന്നായിരുന്നു.

57ാം മിനുട്ടിൽ രാഹുൽ ബേക്കെയും 86ാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ഡീഗോ മൗറീഷ്യോയും മുംബൈക്കായി എതിർഗോൾവല കുലുക്കി. മൗറീഷ്യോയുടെ ഗോളിലൂടെ സമനില കണ്ടെത്തിയ മുംബൈയുടെ താളം തെറ്റിച്ചാണ് 94ാം മിനുട്ടിലെ ഗോൾ വന്നത്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് മുംബൈ രണ്ടു ഗോളുകൾ കണ്ടെത്തിയിരുന്നത്.

നാളെ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ബംഗളൂരു എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. ശനിയാഴ്ച എടികെ മോഹൻ ബഗാനെതിരെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.


Jamshedpur FC beat Mumbai FC 3-2 in Indian Super League

Similar Posts