< Back
Football

Football
ജംഷഡ്പൂരിനെ തകർത്ത് ഹൈദരാബാദ്; പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിൽ
|9 Nov 2022 9:56 PM IST
എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ ജയം
ജംഷഡ്പൂർ: ഐഎസ്എല്ലിൽ ജംഷഡ്പൂരിനെ തോൽപ്പിച്ച് ഹൈദരാബാദ് എഫ്.സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിന്റെ ജയം. മുഹമ്മദ് യാസിറാണ് ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ഹൈദരാബാദിന്റെ ആധിപത്യമായിരുന്നു.
ജയത്തോടെ 16 പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തി. തോൽവി ഏറ്റുവാങ്ങിയ ജംഷഡ്പൂർ 4 പോയിന്റുമായി 9ാം സ്ഥാനത്താണ്. അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്തമത്സരം ഗോവയ്‌ക്കെതിരെയാണ്. നവംബർ 13 ന് കൊച്ചിയിലാണ് കൊമ്പന്മാരുടെ മത്സരം.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവയെ തകർത്ത് ടൂർണമെന്റിൽ തുടർവിജയം സ്വന്തമാക്കാനായിരിക്കും വുക്കുമനോവിച്ചും സംഘവും ഇറങ്ങുക. നിലവിൽ ആറ് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.