< Back
Football
സൗഹൃദ മത്സരം : ജപ്പാന് മുന്നിൽ അടിതെറ്റി ബ്രസീൽ
Football

സൗഹൃദ മത്സരം : ജപ്പാന് മുന്നിൽ അടിതെറ്റി ബ്രസീൽ

Sports Desk
|
14 Oct 2025 7:18 PM IST

ടോക്യോ : രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി ജപ്പാൻ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. മിനാമിനോ, നകാമുറ, അയാസെ ഉയെദ എന്നിവർ ജപ്പാനിനായി വലകുലുക്കി.

26-ാം മിനുട്ടിൽ പൗലോ ഹെന്രിക്കെയുടെ ഗോളിൽ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബ്രൂണോ ഗുമെയ്റസിന്റെ ത്രൂ പാസിനെ താരം വലക്കകത്താക്കി. തൊട്ടുപിന്നാലെ മാർട്ടിനെല്ലി ലീഡുയർത്തി. ലൂക്കസ് പക്വറ്റ ബോക്സിലേക്ക് ചിപ്പ് ചെയ്ത് നൽകിയ പന്തിനെ ഒരു വോളിയിലൂടെ മാർട്ടിനെല്ലി ലക്ഷ്യത്തിലെത്തിച്ചു.

52-ാം മിനുട്ടിൽ മിനാമിനോയിലൂടെ ജപ്പാൻ ആദ്യ ഗോൾ മടക്കി. ബോസ്കിനുള്ളിൽ ലഭിച്ച പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്രസീൽ പ്രതിരോധ താരം ഫാബ്രികോ ബ്രൂണോക്ക് പിഴച്ചതോടെ മിനാമിനോക്ക് കാര്യങ്ങൾ എളുപ്പമായി, ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി താരം പന്ത് വലയിലാക്കി. പത്ത് മിനുട്ടിന്റെ ഇടവേളയിൽ കെയ്റ്റൊ നകാമുറയുടെ ഗോളിൽ ജപ്പാൻ ഒപ്പമെത്തി. താരമെടുത്ത ഷോട്ട് ക്ലിയർ ചെയ്യാൻ ബ്രസീലിയൻ പ്രതിരോധം ശ്രമിക്കവേ പന്ത് സ്വന്തം വലയിലേക്ക് കയറി.

71-ാം മിനുട്ടിൽ ജപ്പാന്റെ വിജയഗോളെത്തി. പകരക്കാരനായി ഇറങ്ങിയ ഇറ്റോയുടെ കോർണറിൽ അയാസെ ഉയെദ ഹെഡറിലൂടെ ലക്ഷ്യം കണ്ടു. അവസാന മിനിറ്റുകളിൽ റിച്ചാർലീസണിനും മത്യാസ് കുന്യക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.

Related Tags :
Similar Posts