< Back
Football
ഡ്യൂറന്റ് കപ്പിൽ പെനാൽറ്റി ഗോളിലൂടെ ജയം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്
Football

ഡ്യൂറന്റ് കപ്പിൽ പെനാൽറ്റി ഗോളിലൂടെ ജയം സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്

Web Desk
|
11 Sept 2021 5:05 PM IST

മത്സരത്തിൽ ഗോളെന്നുറച്ച അരഡസൻ അവസരങ്ങളെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി.

ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയം സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. എഴുപതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ഗോൾ സ്‌കോർ ചെയ്തത്.

മത്സരത്തിൽ ഗോളെന്നുറച്ച അര ഡസൻ അവസരങ്ങളെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി. എതിർടീമിന്റെ പെരുമയെ ഭയക്കാതെ പന്തു തട്ടിയ നേവിയും മികച്ച കളി പുറത്തെടുത്തു. മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഒന്നും മുതലാക്കാനായില്ല.

ബ്ലാസ്‌റ്റേഴ്‌സിനായി ജസ്സൽ, ആൽബിനോ, രാഹുൽ കെ.പി, ജീക്‌സൺ സിങ്, ലൂണ, ഖബ്ര തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി. ഐഎസ്എല്ലിന് മുമ്പോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Similar Posts