< Back
Football
പോണ്ടിച്ചേരിയെ കീഴടക്കി: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൗണ്ടില്‍
Football

പോണ്ടിച്ചേരിയെ കീഴടക്കി: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൗണ്ടില്‍

Web Desk
|
5 Dec 2021 6:05 PM IST

ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളത്തിന്‍റെ ജയം.

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് കേരളത്തിന്‍റെ ജയം.

ഒരു സമനില മാത്രം മതിയായിരുന്നു കേരളത്തിന് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലെത്താന്‍. എന്നാൽ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കേരളം പോണ്ടിച്ചേരിക്കെതിരായ മത്സരത്തേയും ആവേശമാക്കി. ആദ്യ പകുതിയുടെ 20 മിനുട്ടിനുളളിൽ 2 ഗോളുകളാണ് എതിര്‍ വലയിലെത്തിച്ചത്.

കളിയുടെ ഗതിക്ക് വിപരീതമായി 39ാം മിനുട്ടിൽ പോണ്ടിച്ചേരി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ കൂടിയടിച്ച് കേരളം ജയമുറപ്പിച്ചു. ദക്ഷിണ മേഖല യോഗ്യത റൗണ്ടിൽ മൂന്നും കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്.

ലക്ഷദ്വീപിനും ആന്‍ഡമാനുമെതിരെ വന്‍മാര്‍ജിനലിലായിരുന്നു കേരളത്തിന്റെ ജയം. മൂന്ന് മത്സരങ്ങളിൽ നിന്നായി 18 ഗോളുകളും കേരളം നേടി.

Related Tags :
Similar Posts