< Back
Football
ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എ.ടി.കെ മോഹൻ ബഗാനെ നേരിടും
Football

ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എ.ടി.കെ മോഹൻ ബഗാനെ നേരിടും

Web Desk
|
16 Oct 2022 7:34 AM IST

കലൂർ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകരുടെ പ്രതീക്ഷകൾ കാത്തൂ സൂക്ഷിച്ച വിജയമായിരുന്നു ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റേത്. 3-1 നാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്.

കൊച്ചി: ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എ.ടി.കെ മോഹൻ ബഗാനെ നേരിടും. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. രാത്രി ഏഴരയ്ക്കാണ് മത്സരം.

കലൂർ സ്‌റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകരുടെ പ്രതീക്ഷകൾ കാത്തൂ സൂക്ഷിച്ച വിജയമായിരുന്നു ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റേത്. 3-1 നാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകർത്തത്. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോൾ നേടിയ ഇവാൻ കലുഷ്‌നി ആദ്യ ഇലവിനിലുണ്ടാകുമോ എന്നതാണ് ഇന്ന് ആരാധകർ ഉറ്റുനോക്കുന്നത്.

സീസണിലെ ആദ്യ ജയം തേടിയാണ് എ.ടി.കെ മോഹൻ ബഗാൻ കലൂരിൽ പന്തു തട്ടുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈയിനോട് തോറ്റെങ്കിലും മികച്ച താരനിരയാണ് എ.ടി.കെ മോഹൻ ബഗാന്റേത്. ഇതുവരെ നാലു മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ വന്നെങ്കിലും ഒരു മത്സരവും ജയിക്കാനായിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് ലീഗിൽ ഇതുവരെ ജയം നേടാത്തതും എ.ടി.കെ മോഹൻ ബഗാനെതിരെയാണ്.



Similar Posts