< Back
Football
ആയുഷ് അധികാരിയായി; എതിരില്ലാത്ത ഗോളിന് മുംബൈ സിറ്റി എഫ്‌സിയെ വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്
Football

ആയുഷ് അധികാരിയായി; എതിരില്ലാത്ത ഗോളിന് മുംബൈ സിറ്റി എഫ്‌സിയെ വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

Sports Desk
|
20 April 2022 1:57 PM IST

ഏപ്രിൽ 23ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം

റിലയൻസ് ഫൗണ്ടേഷൻ ഡവലപ്‌മെൻറ് ലീഗിൽ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയെ വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. അഞ്ചാം മിനുട്ടിൽ ക്യാപ്റ്റൻ ആയുഷ് അധികാരി നേടിയ ഗോളിലാണ് കൊമ്പന്മാരുടെ വിജയം. നഗോവയിൽ നടന്ന മത്സരത്തിൽ ലോങ് റേഞ്ചറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.




സച്ചിൻ, ആദിൽ അഷ്‌റഫ്, ബിജോയ്, തേജസ്, അരിത്ര, സഞ്ജീവ്, ആയുഷ്, വിൻസി, നിഹാൽ, ഗിവ്‌സൺ, ഐമെൻ എന്നിവരാണ് മഞ്ഞപ്പടക്കായി കളത്തിലിറങ്ങിയിരുന്നത്. മുമ്പ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിരുന്നു. ഏപ്രിൽ 23ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.



Kerala Blasters beat Mumbai City FC by a goal

Similar Posts