< Back
Football
സൗഹൃദ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
Football

സൗഹൃദ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Web Desk
|
1 Nov 2021 7:24 PM IST

ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. മലയാളി താരം പ്രശാന്ത്, ആൽവലോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്(ഐ.എസ്.എൽ) മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. മലയാളി താരം പ്രശാന്ത്, ആൽവലോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്.

ഹാവി ഹെർണാണ്ടസാണ് ഒഡീഷയുടെ ഗോൾ നേടിയത്. ഈ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. രണ്ടാം പകുതിയിയിൽ ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്‌സും ഗോൾമടക്കാൻ ഒഡീഷയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇരു ടീമുകൾക്കും സാധിച്ചില്ല.

കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Similar Posts