< Back
Football
with the afflicted; Blasters go into the Durant Cup wearing the black armband
Football

ദുരിതബാധിതർക്കൊപ്പം; ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക കറുത്ത ആംബാൻഡ് അണിഞ്ഞ്

Sports Desk
|
31 July 2024 9:30 PM IST

ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ

കൊച്ചി: മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഡ്യൂറന്റ് കപ്പിൽ നാളെ മുംബൈ സിറ്റി എഫ്.സിയെ നേരിടുമ്പോൾ താരങ്ങൾ കറുത്തആംബാൻഡ് അണിഞ്ഞാകും കളത്തിലിറങ്ങുക. ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്നവർക്ക് അഗാധമായ ഐക്യദാർഢ്യവും അനുശോചനവും അറിയിക്കുന്നതായി ക്ലബ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

.

ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വ്യാഴാഴ്ച ഇറങ്ങുന്നത്. തായ്‌ലൻഡിലെ മൂന്നാഴ്ച നീണ്ടുനിന്ന പ്രീസീസൺ മത്സരങ്ങൾക്ക് ശേഷമാണ് ടീം കൊൽക്കത്തയിലെത്തിയത്. 2024-25 സീസണിന് മുന്നോടിയായി പുതിയ ജഴ്സിയും പുറത്തിറക്കി. പരിശീലകനായി മിക്കേൽ സ്റ്റാറേ സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ ടൂർണമെന്റാണിത്. ഡ്യൂറന്റ് കപ്പിനുള്ള ടീമിനെയും മഞ്ഞപ്പട പ്രഖ്യാപിച്ചു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഘാന സ്ട്രൈക്കർ ക്വാമി പെപ്ര, ഇശാൻ പണ്ഡിത, മുഹമ്മദ് ഐമൻ, മുഹമ്മദ് അസർ, രാഹുൽ കെ.പി, പുതുതായി ടീമിലെത്തിയ നോവ സദൗയി, ഫ്രഞ്ച് താരം അലക്സാന്ദ്രെ കോയെഫ് തുടങ്ങി പ്രധാന താരങ്ങളെല്ലാം സ്‌ക്വാഡിലുണ്ട്.

Similar Posts