< Back
Football

Football
മുംബൈക്കെതിരെ വിക്ടർ മോംഗിലും കെപി രാഹുലും പ്ലേയിങ് ഇലവനിൽ
|28 Oct 2022 6:45 PM IST
ഹോർമിപാം റുയ്‌വയ്ക്ക് പകരമായാണ് മോംഗില്‍ കളത്തിലിറങ്ങുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെയുള്ള നിർണായക പോരാട്ടത്തിൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധ താരം വിക്ടർ മോംഗിലും മലയാളി താരം കെപി രാഹുലും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
പ്രതിരോധത്തിൽ ഹോർമിപാം റുയ്‌വയ്ക്ക് പകരമായാണ് മോംഗില്‍ കളത്തിലിറങ്ങുന്നത്. ഇതോടെ ഡിഫൻസിൽ ലെസ്‌കോവിച്ച്-മോംഗിൽ സഖ്യം മുംബൈ ആക്രമണത്തെ നേരിടും. വിങ്ങറുടെ റോളിലാകും കെപി രാഹുൽ.
ടീം ഇങ്ങനെ; ഗിൽ (ഗോൾകീപ്പർ), ഹർമൻജോത് ഖബ്ര, ലെസ്‌കോവിച്ച്, വിക്ടർ മോംഗിൽ, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ജീക്‌സൺ സിങ്, കെപി രാഹുൽ, അഡ്രിയൻ ലൂണ, സഹൽ അബ്ദുൽ സമദ്, ദിമിത്രിയോസ്.