< Back
Football
ബ്ലാസ്റ്റേഴ്സിന് ആദ്യ പോയിന്റ്; ഈസ്റ്റ് ബംഗാളിനെതിരെ സമനില
Football

ബ്ലാസ്റ്റേഴ്സിന് ആദ്യ പോയിന്റ്; ഈസ്റ്റ് ബംഗാളിനെതിരെ സമനില

Sports Desk
|
14 March 2026 7:33 PM IST

മലയാളി താരം മുഹമ്മദ് അജ്‌സലിന് ഗോൾ

കൊൽക്കത്ത: ഐഎസ്എൽ സീസണിലെ ആദ്യ പോയിന്റ് നേടി കേരളം ബ്ലാസ്റ്റേഴ്‌സ്. പെനാൽറ്റിയിലൂടെ ആദ്യം മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെ ഇഞ്ചുറി ടൈമിലാണ് സമനിലയിൽ തളച്ചത്. മലയാളി താരം മുഹമ്മദ് അജ്‌സലാണ് (90+2') ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്.

തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ പോയിന്റ്. മത്സരത്തിന്റെ പത്താം മിനിറ്റിൽ യൂസുഫ് എസെജാരിയിലൂടെ ഈസ്റ്റ് ബംഗാളാണ് മുന്നിലെത്തിയത്. ഈസ്റ്റ് ബംഗാൾ സ്‌ട്രൈക്കറിനെ ബ്ലാസ്റ്റേഴ്‌സ് താരം ഐബാൻ ഫൗൾ ചെയ്തതിനു ലഭിച്ച പെനാല്ടിയാണ് എസെജാരി വലയിലാക്കിയത്.

53% പോസെഷൻ കയ്യിൽ വെച്ച് മത്സരത്തിൽ ആധിപത്യം പുലർത്തിയത് ഈസ്റ്റ് ബംഗാളാണെങ്കിലും ഉണ്ടായിരുന്ന ലീഡുയർത്താൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലഭിച്ച കോര്ണറിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ കണ്ടെത്തിയത്. മലയാളി താരങ്ങളുടെ കോമ്പിനേഷനിലാണ് ഗോൾ പിറന്നത്. എബിൻ ദാസ് എടുത്ത കോർണർ കിക്കിൽ ഉയർന്ന ചാടിയ അജ്‌സൽ പന്ത് വലയിലെത്തിച്ചു. വിലക്ക് നേരിടുന്ന വിദേശ സ്‌ട്രൈക്കർ ബാർതെമ്യുവിന് പകരമാണ് അജ്‌സൽ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തത്. താരത്തിന്റെ ആദ്യ ഐഎസ്എൽ ഗേളാണിത്. സൂപ്പർ ലീഗ് കേരള സീസൺ 2വിലെ ഗോൾഡൻ ബൂട്ട് വിന്നറാണ് താരം.

Similar Posts