Football
Kerala Blasters signed Australian forward Jaushua Sotirio, Newcastle Jets forward Jaushua Sotirio, Australian forward Jaushua Sotirio, Kerala Blasters signings, Kerala Blasters
Football

ബ്ലാസ്റ്റേഴ്‌സ് സർപ്രൈസ്! മുന്നേറ്റനിരയിലേക്ക് ആസ്‌ട്രേലിയൻ സൂപ്പർതാരം വരുന്നു

Web Desk
|
16 May 2023 11:56 AM IST

ആസ്‌ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കു വേണ്ടി പന്തുതട്ടിയിട്ടുണ്ട് 27കാരൻ

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് കരുത്തേക്കാൻ കിടിലൻ താരം എത്തുന്നു. അപൊസ്റ്റോലോസ് ജിയാന്നോയ്ക്കു പകരക്കാരനായി ആസ്‌ട്രേലിയൻ താരം ജോഷുവ സൊറ്റിരിയോയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. കരാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്‌ട്രേലിയൻ ലീഗിലെ മുൻനിര ക്ലബുകളിലൊന്നായ ന്യൂകാസിൽ ജെറ്റ്‌സ് താരമായിരുന്നു സൊറ്റിരിയോ. ന്യൂകാസിലുമായി താരത്തെ ക്ലബിലെത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ചതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. അതേസമയം, കരാർ തുക ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.

മുന്നേറ്റനിരയിലും വിങ്ങറായും കളിക്കുന്ന താരമാണ് ജോഷുവ സൊറ്റിരിയോ. ആസ്‌ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കു വേണ്ടി പന്തുതട്ടിയിട്ടുണ്ട് 27കാരൻ. 2013ൽ മാർക്കോണി സ്റ്റാലിയൺസ് കുപ്പായത്തിലാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ്, വെല്ലിങ്ടൺ ഫിനിക്‌സ് എന്നിവയ്ക്കു വേണ്ടിയും കളിച്ചു. കഴിഞ്ഞ വർഷമാണ് ന്യൂകാസിലിലെത്തുന്നത്. 23 മത്സരങ്ങളിൽനിന്നായി മൂന്ന് ഗോളുകളാണ് താരം ക്ലബിനായി നേടിയത്.

Summary: Kerala Blasters have signed Australian forward Jaushua Sotirio

Similar Posts