< Back
Football
അർജന്‍റീനിയന്‍ സ്ട്രൈക്കർ ഇനി മഞ്ഞപ്പടക്കായി ബൂട്ടുകെട്ടും; ജോർഗെ പെരേര ബ്ലാസ്റ്റേഴ്സില്‍
Football

അർജന്‍റീനിയന്‍ സ്ട്രൈക്കർ ഇനി മഞ്ഞപ്പടക്കായി ബൂട്ടുകെട്ടും; ജോർഗെ പെരേര ബ്ലാസ്റ്റേഴ്സില്‍

Web Desk
|
16 Aug 2021 7:15 PM IST

മലേഷ്യൻ ക്ലബായ ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ സ്കോര്‍ ചെയ്ത് റെക്കോർഡിട്ട താരം കൂടിയാണ് ജോർഗെ പെരേര ഡയസ്.

അര്‍ജന്‍റീനിയന്‍ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. അർജന്‍റീനയുടെ സ്ട്രൈക്കർ ജോർഗെ പെരേര ഡിയസ് ആണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടുന്നത്. ജോർഗെ പെരേരയെ ക്ലബിലെത്തിച്ചതോടെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ മൂന്നാം വിദേശ സൈനിംങ് ആണ് പൂർത്തിയാക്കിയത്. ഇതിനോടകം ലൂണ, ഇനസ് സിപോവിച് എന്നീ രണ്ടു വിദേശതാരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു. ജോർഗെ പെരേര ടീമിലെത്തിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് ഉടൻ നടത്തും. ക്ലബ്ബുമായി താരം ഒരു വർഷത്തെ കരാറില്‍ ഒപ്പുവെച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം വന്നയുടന്‍ തന്നെ താരം ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരും.

അവസാനമായി അർജന്‍റീനിയന്‍ ക്ലബായ പ്ലാറ്റെൻസിലാണ് പെരേര ഡയസ് കളിച്ചത്. ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ പ്രധാന ക്ലബുകള്‍ക്കുവേണ്ടിയും താരം ബൂട്ടുകെട്ടിയിട്ടുണ്ട്. മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ സ്കോര്‍ ചെയ്ത് റെക്കോർഡിട്ട താരം കൂടിയാണ് പെരേര ഡയസ്.

Similar Posts