< Back
Football
പ്രവർത്തനം നിർത്തി വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; സീനിയർ താരങ്ങളെ തിരിച്ചയച്ചു
Football

പ്രവർത്തനം നിർത്തി വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; സീനിയർ താരങ്ങളെ തിരിച്ചയച്ചു

Sports Desk
|
9 Nov 2025 3:20 PM IST

കൊച്ചി: ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വത്തിന് പിന്നാലെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ്. സീനിയർ താരങ്ങളെ വീടുകളിലേക്ക് മടക്കി അയച്ചു. പുതിയ സീസൺ നീണ്ടുപോകുന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് ഐഎസ്എൽ ക്ലബ്ബുകൾ.

പുതിയ ഐഎസ്എൽ സീസണിനുള്ള ടെണ്ടർ ഏറ്റെടുക്കാനുള്ള അവസാന തിയ്യതി പിന്നിട്ടിട്ടും ഏറ്റെടുക്കാൻ ആരും വരാത്തതിനെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയത്. മോഹൻ ബഗാൻ അടക്കമുള്ള പല പ്രമുഖ ക്ലബ്ബുകളും പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചതായി അറിയിച്ചു. ഒഡിഷ എഫ്‌സി പോലുള്ള ക്ലബ്ബുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കാതെ പിന്മാറിയിരുന്നു. എഫ്എസ്ഡിഎൽ, ഫാൻകോഡ്, ഹെറിറ്റേജ് കൺസോർഷ്യം കൂടാതെ ഒരു വിദേശ ബിഡ്ഡാറും ടെണ്ടർ ഏറ്റെടുക്കാൻ താല്പര്യം കാണിച്ചതായി എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പക്ഷെ അവസാന തിയ്യതിയായ നവംബർ 7 പിന്നിട്ടിട്ടും ടെൻഡർ ഏറ്റെടുക്കാൻ ആരും വന്നില്ല.

നിലവിൽ പ്രതിസന്ധി തുടരുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ ടീമുകൾ പ്രവർത്തനം നിർത്തി വെച്ചു. കൂടുതൽ ടീമുകളും ഈ പാത പിന്തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

Similar Posts