< Back
Football
നാല് ഗോളുകൾ: ആവേശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില
Football

നാല് ഗോളുകൾ: ആവേശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

Web Desk
|
19 Feb 2022 9:49 PM IST

ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ പിരിഞ്ഞു. നാല് ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്.

ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്സരം സമനിലയിൽ പിരിഞ്ഞു. നാല് ഗോളുകൾ പിറന്ന മത്സരത്തിൽ 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്.

രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിലെ ഗോളാണ് മോഹൻബഗാന് സമനിലയൊരുക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാൻ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. എടികെ മോഹനായി ഗോളുകൾ കണ്ടെത്തിയത് വില്യംസും കൗകോയും. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുക ആണ്. ബഗാന് 30 പോയിന്റ് ആണുള്ളത്.

മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് അഡ്രിയാന്‍ ലൂണ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഗോളാഘോഷത്തിന് ഒരു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. എട്ടാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ഒപ്പമെത്തി. വലതു വിങ്ങിലൂടെ വന്ന അറ്റാക്കില്‍ പ്രിതം കോട്ടല്‍ നല്‍കിയ ക്രോസ് ഡേവിഡ് വില്ല്യംസ് അനായാസം വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കുകൾ തുടർന്നു. 64ആം മിനുട്ടിൽ ലൂണ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് തിരികെ നൽകിയത്. അവസാനം ഇഞ്ച്വറി ടൈമിന്റെ ആറാം മിനുട്ടിൽ കൗകോയിലൂടെ ബഗാൻ സമനില കണ്ടെത്തി ബ്ലാസ്റ്റേഴ്സിന്റെ ജയം തടയുകയായിരുന്നു.

Similar Posts