< Back
Football
kerala blasters
Football

അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം; മുംബൈക്ക് നിരാശ

Sports Desk
|
7 March 2025 9:59 PM IST

കൊച്ചി: സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയം. ​േപ്ല ഓഫ് പ്രതീക്ഷകളുമായി ഇറങ്ങിയ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്​റ്റേഴ്സ് തോൽപ്പിച്ചത്. 52ാം മിനുറ്റിൽ ക്വാമെ പെപ്രയാണ് കൊമ്പൻമാർക്കായി ഗോൾകുറിച്ചത്.

​േപ്ല ഓഫ് സാധ്യതകൾ നേരത്തേ അവസാനിച്ച കേരളത്തിന് സ്വന്തം തട്ടകത്തിൽ വിജയത്തോടെ സീസൺ അവസാനിപ്പിച്ചുവെന്ന് ആശ്വാസിക്കാം.വിജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തേക്ക് കയറി. മാർച്ച് 12ന് ഹൈദരാബാദിനെതിരെയാണ് അവസാന മത്സരം.

52ാം മിനുറ്റിൽ മുംബൈ പ്രതിരോധ താരങ്ങളെ കടന്ന് മുന്നേറിയ പെപ്രയുടെ വെടിക്കെട്ട് ഫിനിഷിലാണ് കേരളം അഭിമാന ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുംബൈ പൊരുതിയെങ്കിലും മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലുടക്കി നിന്നു.

​േപ്ല ഓഫിലേക്ക് കടക്കാൻ വിജയമോ സമനിലയോ തേടിയിറങ്ങിയ മുംബൈക്ക് തോൽവി വിനയായി. അവസാന മത്സരത്തിൽ ബെംഗളൂരുവിനെതിരെ സമനിലയെങ്കിലും നേടിയാൽ അവർക്ക് ​േപ്ല ഓഫിലേക്ക് കടക്കാം.23 മത്സരങ്ങളിൽ നിന്നും 28 പോയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. എട്ട് മത്സരങ്ങൾ വിജയിച്ചപ്പോൾ 11 എണ്ണം പരാജയപ്പെട്ടു. 16 മത്സരങ്ങൾ വിജയിച്ച മോഹൻ ബഗാൻ 53 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. ​

Similar Posts