< Back
Football

Football
മിസോറാമിനെ തകർക്കുമോ? ഫൈനൽ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും
|8 Jan 2023 1:55 PM IST
തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമാണ് എതിരാളി. കേരളത്തിന് ഫൈനൽ റൗണ്ടിലെത്താൻ സമനില നേടിയാൽ മതി. ഇരുടീമുകളും ഇതുവരെ 14 പോയിന്റ് വീതമാണ് നേടിയത്. എന്നാൽ ഗോൾ ശരാശരിയിൽ കേരളമാണ് മുന്നിൽ. വൈകിട്ട് 3.30ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം ജമ്മു കശ്മീരിനെ തോൽപ്പിച്ചത്. കേരളത്തിന്റെ തുടർച്ചയായ നാലാം ജയമായിരുന്നു അത്.