< Back
Football

Football
കെ.പി.എൽ: ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി
|21 Jan 2022 7:49 PM IST
എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം
കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയത്തോടെ തുടക്കം. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്‌സ് റിസേർവ്‌സ് ടീമിനെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം.
A valiant effort, but the Blasters reserves end up on the losing side at the Maharajas College Ground. #KPL #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/VChDjwTXzv
— K e r a l a B l a s t e r s F C (@KeralaBlasters) January 21, 2022
26ആം മിനുട്ടിൽ ഫ്രാൻസിസ് ആണ് കേരള യുണൈറ്റഡിനായി ഗോൾ നേടിയത്. 74ആം മിനുട്ടിൽ ജെസ്വിൻ ആണ് കേരള യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. സഫ്‌നാദിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ഈ ഗോളോടെ കേരള യുണൈറ്റഡ് വിജയം ഉറപ്പിച്ചു. കേരള യുണൈറ്റഡിന്റെ സീസണിലെ രണ്ടാം വിജയമാണിത്.