< Back
Football
എംബാപെക്ക് ഹാട്രിക്; ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് ഒൻപത് ഗോൾ ജയം
Football

എംബാപെക്ക് ഹാട്രിക്; ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് ഒൻപത് ഗോൾ ജയം

Web Desk
|
8 Jan 2024 3:18 PM IST

കഴിഞ്ഞ രണ്ട് സീസണുകളിലും നഷ്ടമായ കിരീടം സ്വന്തമാക്കാനാണ് പി.എസ്.ജി ഇത്തവണ ഇറങ്ങുന്നത്.

പാരീസ്: ഫ്രഞ്ച് കപ്പിൽ വമ്പൻ ജയവുമായി പി.എസ്.ജിയുടെ തേരോട്ടം. ആറാംനിര ക്ലബായ റെവലിനെ ഏകപക്ഷീയമായ ഒൻപത് ഗോളിനാണ് കീഴടക്കിയത്. സൂപ്പർതാരം കിലിയൻ എംബാപെ ഹാട്രിക് നേടി കളംനിറഞ്ഞു. 16,45,48 മിനിറ്റുകളിലാണ് ഫ്രഞ്ച് യുവതാരം വലകുലുക്കിയത്. ഇതോടെ ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്കായി കൂടുതൽ ഗോൾനേടുന്ന താരവുമായി. 22 മത്സരങ്ങളിൽ നിന്നായി 30 ഗോളുകളാണ് സമ്പാദ്യം.

കലോ മുവാനി(76,90) ഇരട്ടഗോൾ നേടി. മാർക്കോ അസെൻസിയോ(43), ഗോൺസാലോ റാമോസ്(71), ചെർ എൻഡൗർ(87) എന്നിവരും ഗോൾനേടി. ഗ്യൂസൻ(38)സെൽഫ് ഗോളുമായതോടെ പി.എസ്.ജി ഗോൾ നേട്ടം ഒൻപതിലെത്തി.

തുടക്കംമുതൽ വ്യക്തമായ മേധാവിത്വത്തോടെ കളംനിറഞ്ഞ പി.എസ്.ജി എതിരാളികൾക്ക് യാതൊരു അവസരവും നൽകിയില്ല. മത്സരത്തിൽ 77 ശതമാനം പൊസിഷനും നേടിയ ലീഗ് വൺ ചാമ്പ്യൻ 18 തവണയാണ് ലക്ഷ്യത്തിലേക്ക് പന്തടിച്ചത്.കഴിഞ്ഞ രണ്ട് സീസണുകളിലും നഷ്ടമായ കിരീടം സ്വന്തമാക്കാനാണ് പി.എസ്.ജി ഇത്തവണ ഇറങ്ങുന്നത്.

Similar Posts