< Back
Football
ഗോളടിച്ച് യമാലും റഫിഞ്ഞയും; ബാഴ്‌സലോണക്ക് ജയം
Football

ഗോളടിച്ച് യമാലും റഫിഞ്ഞയും; ബാഴ്‌സലോണക്ക് ജയം

Sports Desk
|
14 May 2024 12:51 PM IST

ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സ രണ്ടാം സ്ഥാനത്തേക്ക് കയറി

മാഡ്രിഡ്: ലാലീഗയിൽ റയൽ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ബാഴ്‌സലോണ. കൗമാരതാരം ലമീൻ യമാൽ(40), റഫിഞ്ഞ (90+3) എന്നിവർ ലക്ഷ്യം കണ്ടു. ജർമൻ മിഡ്ഫീൽഡർ ഐകർ ഗുണ്ടോഗൻ നൽകിയ ത്രൂബോൾ കൃത്യമായി യമാൽ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ബാഴ്‌സ രണ്ടാം ഗോൾനേടിയത്. സോസിഡാഡ് താരത്തിന്റെ ഹാൻഡ്‌ബോളിൽ ലഭിച്ച പെനാൽറ്റി ബ്രസീൽ താരം റഫീഞ്ഞ വലയിലാക്കി.

ജയത്തോടെ ബാഴ്‌സ ജിറോണയെ പിന്തള്ള രണ്ടാം സ്ഥാനത്തേക്കുയർന്നു. 35 മാച്ചിൽ 76 പോയന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. ഇത്രയും കളിയിൽ 90 പോയന്റുള്ള റയൽമാഡ്രിഡ് ഇതിനകം ലാലീഗ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. 75 പോയന്റുമായി ജിറോണ എഫ്‌സി മൂന്നാമതും 70 പോയന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് നാലാമതുമാണ്.

Related Tags :
Similar Posts