< Back
Football
ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍
Football

ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍

Web Desk
|
11 Feb 2022 7:01 AM IST

ഡീഗോ ജോട്ടയാണ് ലിവർപൂളിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ലിവർപൂൾ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവര്‍പൂളിന്‍റെ ജയം. ഡീഗോ ജോട്ടയാണ് ലിവർപൂളിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ഇതോടെ ഡീഗോ ജോട്ടയുടെ ഈ സീസണിലെ ഗോള്‍ സമ്പാദ്യം 11 ഗോളുകളായി.

പ്രതിരോധത്തിൽ വാൻ ഡെയ്ക്കും മധ്യനിരയിൽ തിയാഗോയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ലെസ്റ്റര്‍ സിറ്റിക്ക് ആശ്വാസഗോള്‍ പോലും അകന്നുനിന്നു. ജയത്തോടെ ലീഗിൽ ലിവർപൂൾ രണ്ടാം സ്ഥാനത്തേക്കെത്തി.

ആദ്യ പകുതിയുടെ 34 ആം മിനുട്ടിലായിരുന്നു ലിവര്‍പൂളിന്‍റെ ആദ്യഗോള്‍. അലക്‌സാണ്ടർ അർണോൾഡിന്‍റെ കോർണറിൽ നിന്നു വാൻ ഡെയ്ക്കിന്‍റെ ഹെഡർ ഷെമയ്ക്കൽ തട്ടി അകറ്റിയെങ്കിലും ജോട്ട മികച്ച ഒരു ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. തുടർന്നും ലിവർപൂളിന് അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും രണ്ടാം പകുതിയുടെ അവസാനമാണ് പിന്നീട് ഗോള്‍ പിറന്നത്. 87 ആം മിനുട്ടിലായിരുന്നു ലിവർപൂളിന്‍റെ രണ്ടാം ഗോൾ. മാറ്റിപ്പിന്‍റെ പാസിൽ നിന്ന് ഗോളടിച്ച ജോട്ട ലിവർപൂളിന്‍റെ ജയം ഉറപ്പിച്ചു.

പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തിൽ വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സനൽ തോൽപ്പിച്ചു. പ്രതിരോധനിര താരം ഗബ്രിയേലാണ് ആഴ്സനലിനായി സ്കോര്‍ ചെയ്തത്. ജയത്തോടെ ലീഗിലെ പ്രതീക്ഷകൾ ആഴ്സണൽ സജീവമാക്കി. നിലവിൽ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ആഴ്സണൽ.

Similar Posts