< Back
Football
Arsenal
Football

ലിവർപൂളിന് പിന്നാലെ ആഴ്സനലും വീണു; മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം

Sports Desk
|
15 April 2024 12:04 AM IST

ലണ്ടൻ: പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു. ശനിയാഴ്ച നടന്ന മത്സരങ്ങളിൽ ആഴ്സനലും ലിവർപൂളും തോൽവിയറിഞ്ഞതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം. 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായി ഒന്നാമതും 71 പോയന്റ് വീതമുള്ള ആഴ്സനൽ രണ്ടാമതും ലിവർപൂൾ മൂന്നാമതുമാണ്.

സ്വന്തം തട്ടകത്തിൽ ആസ്റ്റൺവില്ലയോട് എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ആഴ്സനലിന്റെ തോൽവി. ലിയോൺ ബെയ്ലിയും (84) ഒലി വാറ്റ്കിൻസുമാണ് (87) വില്ലക്കായി വലകുലുക്കിയത്. നേരത്തേ ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്ന ലിവർപൂളിന്റെ തോൽവി. മത്സരത്തിന്റെ 14ാം മിനിറ്റിൽ എബ്രോച്ചി എസെ നേടിയ ഗോളാണ് ലിവർപൂളിന് വിനയായത്. ഏപ്രിൽ 21ന് വോൾവ്സുമായാണ് ആഴ്സനലിന്റെ അടുത്ത മത്സരം.

കളത്തിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിൽ നിന്നിട്ടും അവസരങ്ങൾ കളഞ്ഞുകുളിച്ചതാണ് ലിവർപൂളിന് തിരിച്ചടിയായത്. എതിരാളികളുടെ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം നടത്തിയെങ്കിലും വല കുലുക്കാനായില്ല. ഡാർവിൻ ന്യൂനസ്, കഴ്ട്ടിസ് ജോൺസ് അടക്കമുള്ള ലിവർപൂൾ സ്ട്രൈക്കർമാരെല്ലാം മത്സരിച്ച് അവസരങ്ങൾ പാഴാക്കുകയായിരുന്നു.ഏപ്രിൽ 21ന് ഫുൾഹാമുമായാണ് ലിവർപൂളിന്റെ അടുത്ത പോര്.

Similar Posts