< Back
Football
ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം; ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി
Football

ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം; ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി

Sports Desk
|
20 Sept 2025 8:54 PM IST

ലിവർപൂൾ: മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി ലിവർപൂൾ. റയാൻ ഗ്രേവെൻബെർക്കും (10) ഹ്യുഗോ എക്കിറ്റിക്കെയുമാണ് (29) ചെമ്പടക്കായ് ഗോൾ നേടിയത്. ഇദ്രിസ്സ ഗ്വായായാണ് (58) എവർട്ടനായ് വല കുലുക്കിയത്. പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം.

ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മുഹമ്മദ് സലാഹ് നൽകിയ പന്തിൽ കാലു വെച്ച് റയാൻ ഗ്രേവെൻബെർക്ക് ആതിഥേയർക്ക് ലീഡ് നൽകി. മത്സരത്തിൽ ആധിപത്യം തുടർന്ന ലിവർപൂൾ 29 മിനിറ്റിൽ ഗ്രേവെൻബെർക്കിന്റെ അസിസ്റ്റിൽ ഹ്യുഗോ എകിട്ടിക്ക ചെമ്പടയുടെ ലീഡുയർത്തി. രണ്ടാം പകുതിയിൽ പക്ഷെ എവർട്ടൺ മത്സരത്തിലേക്ക് തിരിച്ചു വന്നു. മധ്യനിര താരം ഇദ്രിസ്സ ഗ്വായെയാണ് എവർട്ടന്റെ ഗോൾ നേടിയത്. അവസാനം വരെ എവർട്ടൺ അവരുടെ ശ്രമം തുടർന്നെങ്കിലും സമനില ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ലിവര്പൂളിനായി റെക്കോർഡ് സൈനിങ്‌ അലക്സാണ്ടർ ഇസാക് പ്രീമിയർ ലീഗിൽ തന്റെ അരങ്ങേറ്റം കുറിച്ചു.

ലിവർപൂളിന്റെ അടുത്ത മത്സരം ചൊവ്വാഴ്ച രാത്രി ഇഎഫ്എൽ കപ്പിൽ സതാംപ്ടനെതിരെയാണ്‌. അതെ ദിവസം വോൾവ്‌സിനെതിരെ എവർട്ടണും ഇറങ്ങും.

Similar Posts