< Back
Football
പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്ക് ജയത്തുടക്കം; ബ്രൂണോ ഫെര്‍ണാണ്ടസിന് ഹാട്രിക്
Football

പ്രീമിയര്‍ ലീഗില്‍ പ്രമുഖര്‍ക്ക് ജയത്തുടക്കം; ബ്രൂണോ ഫെര്‍ണാണ്ടസിന് ഹാട്രിക്

Web Desk
|
15 Aug 2021 10:12 AM IST

ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കും മിന്നും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും പ്രമുഖ ടീമുകള്‍ക്ക് ജയത്തോടെ തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെല്‍സി, ലിവർപൂള്‍ ടീമുകള്‍ ജയം നേടി. ലീഡ്സ് യുണൈറ്റഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചു. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് നേടി. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് മിന്നും ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് പി.എസ്.ജി സ്ട്രോസ് ബർഗിനെ പരാജയപ്പെടുത്തിയത്

ചെല്‍സി - ക്രിസ്റ്റല്‍ പാലസിനെയും ലിവർപൂള്‍ - നോർവിച്ച് സിറ്റിയെയും തോല്‍പ്പിച്ചു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് - അലാവസിനെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചു. റയലിനായി കരീം ബെന്‍സേമ ഇരട്ട ഗോള്‍ നേടി.

Similar Posts