< Back
Football
ക്രിസ്റ്റ്യാനോയും ബ്രൂണോ ഫെര്‍ണാന്‍ഡസും രക്ഷകരായി; ആഴ്സനലിനെതിരെ വിജയിച്ച് കയറി യുണൈറ്റഡ്
Football

ക്രിസ്റ്റ്യാനോയും ബ്രൂണോ ഫെര്‍ണാന്‍ഡസും രക്ഷകരായി; ആഴ്സനലിനെതിരെ വിജയിച്ച് കയറി യുണൈറ്റഡ്

Web Desk
|
3 Dec 2021 8:53 AM IST

ആദ്യ പകുതിയുടെ അവസാന നിമിഷം വരെ പിടിച്ചുനിര്‍ത്തിയ ലീഡ് ബ്രൂണോയിലൂടെ യുണൈറ്റഡ് സമാസമമാക്കി

പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ ആഴ്സനലിനെതിരെ ജയിച്ചുകയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്‍റെ ജയം. യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടും ബ്രൂണോ ഫെര്‍ണാന്‍ഡസ് ഒരു ഗോളും നേടി.

എമിലി സ്മിത്ത് റോവേയിലൂടെ പതിമൂന്നാം മിനുറ്റില്‍ ആഴ്സനലാണ് മത്സരത്തിലെ ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ പിടിച്ചുനിര്‍ത്തിയ ലീഡ് ബ്രൂണോയിലൂടെ യുണൈറ്റഡ് സമാസമമാക്കി. അമ്പത്തിരണ്ടാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെ മത്സരത്തില്‍ യുണൈറ്റഡ് ആദ്യമായി മുന്നിലെത്തി. എന്നാല്‍ രണ്ട് മിനിറ്റ് കഴിയുമ്പോഴേക്കും മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിലൂടെ ആഴ്സനല്‍ സ്കോര്‍ ലെവലാക്കി.

നിര്‍ഭാഗ്യം വിലങ്ങുതടിയായി നിന്നപ്പോള്‍ എഴുപതാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍ട്ടിയിലൂടെ 3-2 എന്ന സ്കോറിലേക്ക് യുണൈറ്റഡ് കുതിച്ചു. അവിടെ നിന്നൊരു തിരിച്ചവരവിന് പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ആഴ്സനലിന് സീസണിലെ അഞ്ചാം തോല്‍വി. നിലവില്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്തും ആഴ്സനല്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്.

Similar Posts