< Back
Football
എർലിങ് ഹാളണ്ടിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
Football

എർലിങ് ഹാളണ്ടിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

Web Desk
|
13 Jun 2022 4:11 PM IST

ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് താരം സിറ്റിയിലെത്തുന്നത്

ലണ്ടൻ: നോർവീജിയൻ സൂപ്പർതാരം എർലിങ് ഹാളണ്ടിനെ സ്വന്തമാക്കി പ്രമീയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നാണ് താരം സിറ്റിയിലെത്തുന്നത്. അഞ്ച് വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.


താരം ക്ലബിൽ എത്തിയതുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളൊന്നും സിറ്റി പുറത്തുവിട്ടിട്ടില്ലെങ്കിലും 300 മില്ല്യൺ യൂറോയ്ക്കാണ് താരത്തെ ടീമിലെത്തിച്ചതെന്നാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷം മുമ്പാണ് ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിൽ നിന്ന് താരം ഡോർട്ട്മുണ്ടിലെത്തുന്നത്. 86 ഗോളുകളാണ് താരം ഇതുവരെ ഡോർട്ട്മുണ്ടിനായി നേടിയത്.


'ടീമിനായി നിരവധി ട്രോഫികൾ നേടണം, അതിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്' സിറ്റിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ ഇന്റർവ്യൂവിൽ ഹാളണ്ട് പറഞ്ഞു. 2000 മുതൽ 2003 വരെ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു ഹാളണ്ടിന്റെ അച്ഛൻ ആൽഫ്-ഇംഗെ ഹാളണ്ട്.

Similar Posts