< Back
Football

Football
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി: മത്സരം വൈകീട്ട് ആറിന്
|6 Nov 2021 6:45 AM IST
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി. വൈകിട്ട് ആറ് മണിക്കാണ് മാഞ്ചസ്റ്റർ സിറ്റി - മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാമതും യുണൈറ്റഡ് അഞ്ചാമതുമാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡർബി. വൈകിട്ട് ആറ് മണിക്കാണ് മാഞ്ചസ്റ്റർ സിറ്റി - മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാമതും യുണൈറ്റഡ് അഞ്ചാമതുമാണ്. അതേസമയം സ്പാനിഷ് ലീഗിൽ ബാഴ്സലോണയും റയൽ മാഡ്രിഡും ഇന്നിറങ്ങും. രാത്രി എട്ടേമുക്കാലിന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ സെൽറ്റാവിഗോയെ നേരിടും. റയൽ മാഡ്രിഡിന് റയോ വയകാനോയാണ് എതിരാളി. പുലർച്ചെ ഒന്നരയ്ക്കാണ് മത്സരം. പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാമതും ബാഴ്സലോണ ഒൻപതാമതുമാണ്.