< Back
Football
മാഞ്ചസ്റ്റർ യുണൈറ്റഡ്,  ബാഴ്‌സലോണ, Manchester United, Barcelona

മാഞ്ചസ്റ്റർ യുണൈറ്റഡ്,  ബാഴ്‌സലോണ

Football

ബാഴ്സലോണയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ

Sports Desk
|
24 Feb 2023 8:58 AM IST

ഇരുപാദങ്ങളിലുമായി ബാഴ്‌സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്

ബാഴ്സലോണയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിൽ. ബാഴ്‌സലോണയെ 2-1ന് പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്റെ പ്രീക്വാർട്ടർ പ്രവേശനം. ആദ്യ പാദത്തിൽ ബാഴ്‌സയുടെ തട്ടകത്തിൽ 2-2ന് സമനില പിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിട്ടിരുന്നില്ല. ഓൾഡ് ട്രാഫോഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ചുവന്ന ചെകുത്താന്മാർ ജയം പിടിച്ചെടുത്തു. മത്സരത്തിൽ ആദ്യം ലീഡെടുത്തത് ബാഴ്‌സയായിരുന്നു. 18ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് കറ്റാലൻ സംഘത്തിനെ മുന്നിലെത്തിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് വരുത്തിയ നിർണായക മാറ്റങ്ങൾ ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഫ്രെഡ്, ആന്റണി എന്നിവർ രണ്ടാം പകുതിയിൽ യുണൈറ്റഡിനായി വല കുലുക്കി.

ഇതോടെ ഇരുപാദങ്ങളിലുമായി ബാഴ്‌സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. മറ്റ് മത്സരങ്ങളിൽ വിജയിച്ച് ബയേർ ലെവർക്യൂസൻ, എഎസ് റോമ, യുവന്റസ് തുടങ്ങിയ ടീമുകളും യൂറോപ്പാ ലിഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

Manchester United beat Barcelona to enter the Europa League pre-quarters

Similar Posts