< Back
Football
Arsenal advance in FA Cup; United out after defeat to Brighton
Football

എഫ്എ കപ്പിൽ ആർസനൽ മുന്നോട്ട്; ബ്രൈട്ടനോട് തോറ്റ് യുണൈറ്റഡ് പുറത്ത്

Sports Desk
|
12 Jan 2026 12:07 AM IST

റൂബെൻ അമോറിമിനെ പുറത്താക്കിയതിനാൽ ഇന്ററിം കോച്ച് ഡാരൽ ഫ്‌ളെച്ചറിന് കീഴിലാണ് യുണൈറ്റഡ് ഇറങ്ങിയത്.

ലണ്ടൻ: ബ്രൈട്ടനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പിൽ നിന്ന് പുറത്ത്. മൂന്നാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാർ കീഴടങ്ങിയത്. ബ്രയാൻ ഗ്രുഡ(12), ഡാനി വെൽബെക്ക്(65) എന്നിവർ ബ്രൈട്ടനാലി ലക്ഷ്യംകണ്ടമ്പോൾ 85ാം മിനിറ്റിൽ ബെഞ്ചമിൻ സെസ്‌കോയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്. പരിശീലകൻ റൂബെൻ അമോറിമിനെ പുറത്താക്കിയതിനെ തുടർന്ന് താൽകാലിക കോച്ച് ഡാരൻ ഫ്‌ളെച്ചറിന് കീഴിലാണ് യുണൈറ്റഡ് ഇറങ്ങിയത്.

മറ്റൊരു മത്സരത്തിൽ പോസ്റ്റ്മൗണ്ടിനെതിരെ ആർസനൽ തകർപ്പൻ ജയം സ്വന്തമാക്കി. 4-1നായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മുൻ ചാമ്പ്യൻമാർ തിരിച്ചുവരവ് നടത്തിയത്. ആർസനലിനായി ഗബ്രിയേൽ മാർട്ടിനെല്ലി(25,51,72) ഹാട്രിക് സ്വന്തമാക്കി. ആന്ദ്രെ ഡോസെലിന്റെ(8) സെൽഫ് ഗോളുമായതോടെ ഗോൾനേട്ടം നാലായി ഉയർന്നു. പോർട്ട്‌സ്മൗണ്ടിനായി മൂന്നാംമിനിറ്റിൽ കോൾബി ബിഷോപ്പാണ് ഗോൾനേടിയത്. മറ്റു മത്സരങ്ങളിൽ ലീഡ്‌സ് യുണൈറ്റഡും ഹൾ സിറ്റിയും വെസ്റ്റ്‌ബ്രോമും അടുത്ത റൗണ്ടിലേക്ക് മുന്നേറി. വെസ്റ്റ്ഹാമും നോർവിച്ച് സിറ്റിയും വിജയിച്ചപ്പോൾ ഷെഫീൽഡ് യുണൈറ്റഡിനെതിരെ മാൻഫീൽഡ് ടൗൺ വിജയം സ്വന്തമാക്കി.

Similar Posts