< Back
Football
ഖത്തറിനെതിരെ 112-ാം അന്താരാഷ്ട്ര ഗോൾ നേടി ക്രിസ്റ്റ്യാനോ
Football

ഖത്തറിനെതിരെ 112-ാം അന്താരാഷ്ട്ര ഗോൾ നേടി ക്രിസ്റ്റ്യാനോ

Web Desk
|
10 Oct 2021 1:37 PM IST

കളിയുടെ 37-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ

സൗഹൃദ മത്സരത്തിൽ ഖത്തറിനെതിരെ ക്രിസ്റ്റ്യാനോ റൊണോൾഡോ നേടിയ ഗോൾ ആഘോഷമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. റോണോയുടെ 112-ാമത് അന്താരാഷ്ട്ര ഗോളായിരുന്നു ഇന്നലത്തേത്. ഏറ്റവും കൂടുതൽ രാഷ്ട്രങ്ങൾക്കെതിരെ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും പോർച്ചുഗൽ താരം സ്വന്തമാക്കി. ഇതുവരെ 46 രാഷ്ട്രങ്ങൾക്കെതിരെയാണ് റോണോ ഗോൾ നേടിയത്. യുണൈറ്റഡിന്‍റെ ട്വീറ്റ് ഇങ്ങനെ;

കളിയുടെ 37-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ. ജോസ് ഫോന്റെ, ആൻഡ്രെ സിൽവ എന്നിവർ കൂടി ഗോൾ കണ്ടെത്തിയതോടെ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു പോർച്ചുഗലിന്റെ ജയം.

പോർച്ചുഗലിനായി ഇറങ്ങിയ കഴിഞ്ഞ അമ്പത് കളികളിൽ 51 ഗോളാണ് റോണോ സ്‌കോർ ചെയ്തിട്ടുള്ളത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒക്ടോബർ 13ന് ലക്‌സംബർഗിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത കളി.


Similar Posts