< Back
Football
Madison scored; Tottenham beat United 1-0 in the Premier League
Football

ഗോളടിച്ച് മാഡിസൻ; പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ തോൽപിച്ച് ടോട്ടനം, 1-0

Sports Desk
|
17 Feb 2025 12:22 AM IST

തോൽവിയോടെ യുണൈറ്റഡ് പോയന്റ് ടേബിളിൽ 15ാം സ്ഥാനത്തേക്ക് വീണു

ലണ്ടൻ: പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ടോട്ടനം ഹോട്‌സ്പർ. 13ാം മിനിറ്റിൽ ജെയിംസ് മാഡിസനാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.

ടോട്ടനം തട്ടകമായ ഹോട്‌സ്പർ സ്റ്റേഡിയത്തിൽ അവസാനം വരെ പോരാടിയെങ്കിലും ഫിനിഷിങിലെ പ്രശ്‌നങ്ങൾ ചുവന്ന ചെകുത്താൻമാർക്ക് തിരിച്ചടിയായി. അലചാൻഡ്രോ ഗർണാചോയും സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലണ്ടുമടക്കമുള്ള മുന്നേറ്റതാരങ്ങൾ നിർണായക അവസരങ്ങൾ നഷ്ടപ്പെടുത്തി. ഗോൾകീപ്പർ ഗില്ലെർമോ വികാരിയോ മികച്ച സേവുകളുമായി ആതിഥേയരുടെ രക്ഷക്കെത്തി. തോൽവിയോടെ യുണൈറ്റഡ് 25 മാച്ചിൽ 29 പോയന്റുമായി 15ാംസ്ഥാനത്തേക്ക് വീണു. 30 പോയന്റുള്ള ടോട്ടനം 12ലേക്കുയർന്നു. അവസാനം കളിച്ച 12 പ്രീമിയർലീഗ് മത്സരങ്ങളിൽ എട്ടിലും യുണൈറ്റഡ് തോൽവി വഴങ്ങിയിരുന്നു.

Similar Posts