< Back
Football
ദേശീയ സീനിയർ വനിത ഫുട്ബാൾ കിരീടം മണിപ്പൂരിന്
Football

ദേശീയ സീനിയർ വനിത ഫുട്ബാൾ കിരീടം മണിപ്പൂരിന്

Sports Desk
|
9 Dec 2021 7:34 PM IST

പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 റെയിൽവേസിനെ തോൽപ്പിച്ചാണ് മണിപ്പൂർ കിരീടം നേടിയത്

ആദ്യമായി കേരളത്തിൽ നടന്ന ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂരിന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 റെയിൽവേസിനെ തോൽപ്പിച്ചാണ് മണിപ്പൂർ കിരീടം നേടിയത്. മണിപ്പൂരിന്റെ 21ാമത്തെ കിരീടമാണിത്.

ചാമ്പ്യൻഷിപ്പ് കോഴിക്കോടും കണ്ണൂരും മലപ്പുറത്തുമായാണ് നടന്നിരുന്നത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം, ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയം, കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു മത്സരം. എട്ട് ഗ്രൂപ്പുകളായാണ് മത്സരം നടന്നിരുന്നത്. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, മിസോറാം എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ജി യിലുണ്ടായിരുന്ന കേരളത്തിന് മുന്നേറാൻ കഴിഞ്ഞിരുന്നില്ല.

Similar Posts