< Back
Football
യൂറോപ്യൻ ഗോൾഡൻ ഷൂ ഏറ്റുവാങ്ങി എംബാപ്പെ
Football

യൂറോപ്യൻ ഗോൾഡൻ ഷൂ ഏറ്റുവാങ്ങി എംബാപ്പെ

Sports Desk
|
1 Nov 2025 12:32 AM IST

മാഡ്രിഡ്: സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടന്ന ചടങ്ങിലാണ് താരം 2024-25 സീസണിലെ ഗോൾഡൻ ഷൂ ഏറ്റുവാങ്ങിയത്. റയൽ മാഡ്രിഡിനായി 31 ഗോളുകളാണ് ലീഗിൽ താരം കഴിഞ്ഞ സീസണിൽ അടിച്ചു കൂട്ടിയത്. കൂടുതൽ ഗോൾ നേടിയത് സ്പോർട്ടിങ് ലിസ്ബണിനായി കളിച്ച സ്വീഡിഷ് സ്‌ട്രൈക്കർ വിക്റ്റർ ഗ്യോകറസ്‌ ആണെങ്കിലും ടോപ് ഫൈവ് ലീഗിൽ ഗോൾ അടിച്ചതിന്റെ ആനുകൂല്യത്തിൽ പോയിന്റ് പട്ടികയിൽ ഫ്രഞ്ച് ക്യാപ്റ്റനാണ് മുന്നിൽ.

ലാലീഗയിൽ 31 ഗോളുകൾ നേടിയതിനാൽ 62 പോയിന്റുകളുമായി എംബപ്പേ പട്ടികയിൽ ഒന്നാം സ്ഥാനം നേടി. പോർച്ചുഗീസ് ലീഗിൽ 39 ഗോളുകൾ സ്കോർ ചെയ്‌തെങ്കിലും ടോപ് ഫൈവ് ലീഗിൽ അല്ലാത്തതിനാൽ 58.5 പോയിന്റ് മാത്രാമേ രണ്ടാമതുള്ള ഗ്യോക്കറസിന് നേടാൻ കഴിഞ്ഞുള്ളു. ലീഗിൽ 29 ഗോളുകൾ നേടിയ മുഹമ്മദ് സലാഹ് 58 പോയിന്റുമായി പട്ടികയിൽ മൂന്നാമതായിരുന്നു.

താൻ റയലിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഈ വർഷം നമുക്ക് കൂടുതൽ ട്രോഫികൾ വിജയിക്കാനാകട്ടെ എന്നും കിലിയൻ എംബാപ്പെ ചടങ്ങളിൽ പറഞ്ഞു. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങളോടെ 27 പോയിന്റുമായി ലാലീഗയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

Similar Posts