< Back
Football
എംബാപ്പെക്ക് ഇരട്ട ഗോൾ ; ഓവിയെഡോക്കെതിരെ റയലിന് മിന്നും ജയം
Football

എംബാപ്പെക്ക് ഇരട്ട ഗോൾ ; ഓവിയെഡോക്കെതിരെ റയലിന് മിന്നും ജയം

Sports Desk
|
25 Aug 2025 11:12 AM IST

മാഡ്രിഡ് : ലാ ലീഗയിലെ വിജയപരമ്പര തുടർന്ന് റയൽ മാഡ്രിഡ്. റയൽ ഒവിയെഡോയെ എതിരില്ലാത്ത മൂന്ന് ഗോളുക്കാണ് റയൽ പരാജയപ്പെടുത്തിയത്. കിലിയൻ എംബാപ്പ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൂന്നാം ഗോൾ വിനീഷ്യസിന്റെ വകയായിരുന്നു.

ആദ്യ മത്സരത്തിലെ ഇലവനിൽ മാറ്റങ്ങളുമായാണ് റയൽ ഇറങ്ങിയത്. ഇടത് വിങ്ങിൽ റോഡ്രിഗോയും വലത് വിങ്ങിൽ യുവ താരം ഫ്രാങ്കോ മസ്തന്റുവാനോയുമാണ് എംബപ്പേക്കൊപ്പം മുന്നേറ്റ നിരയിൽ ഇടം പിടിച്ചത്. എ.സി.എൽ ഇഞ്ചുറി മാറി തിരിച്ചെത്തിയ നായകൻ ഡാനി കാർവഹാലും ഇലവനിൽ ഇടം നേടി.

ആദ്യ പകുതിയിൽ തന്നെ റയൽ എതിർ ഗോൾവല കുലുക്കി. അർദ ഗുളർ നൽകിയ പന്ത് പിടിച്ചെടുത്ത എംബാപ്പെ പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ബോക്സിലേക്ക് ഓടിക്കയറി. പിന്നാലെ തരാം തൊടുത്ത ഷോട്ട് റയലിന് മത്സരത്തിൽ ലീഡ് നൽകി. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ വിനീഷ്യസാണ് റയലിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് ഒരുക്കി നൽകിയ പാസ് എംബപ്പെ വലയിലെത്തിച്ചു. ഇഞ്ചുറി സമയത്ത് വിനീഷ്യസ് കൂടി ഗോൾ കണ്ടെത്തിയതോടെ റയലിന്റെ വിജയം പൂർണമായി.

Related Tags :
Similar Posts