Football
Finally the bodyguard also fell; Over Yasin Chuko  Fan reaches out to Messi - video
Football

ഒടുവിൽ ബോഡിഗാർഡും വീണു; യാസിൻ ച്യൂക്കോയെ മറികടന്ന് മെസ്സിക്കരികിലെത്തി ആരാധകൻ-വീഡിയോ

Sports Desk
|
4 Feb 2025 6:43 PM IST

മെസ്സിയുടെ സംരക്ഷണത്തിനായി ഇന്റർ മയാമി സഹ ഉടമയായ ഡേവിഡ് ബെക്കാം നേരിട്ടാണ് യാസിൻ ച്യൂക്കോയെ നിയമിച്ചത്.

മിയാമി: ലയണൽ മെസ്സിക്കൊപ്പം അടുത്തകാലത്തായി ഏറെ ചർച്ചചെയ്യപ്പെടുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ ബോഡിഗാർഡ് യാസിൻ ച്യൂക്കോ. അമേരിക്കന് ക്ലബ്ബായ ഇന്റർ മയാമിയിലെത്തിയതിന് പിന്നാലെ മെസ്സിയുടെ നിഴൽപോലെ സംരക്ഷണം നൽകുന്ന ഇയാളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മെസ്സി പരിശീലനത്തിനിറങ്ങുമ്പോഴും മത്സരിക്കാനിറങ്ങുമ്പോഴുമെല്ലാം ഈ ബോഡിഗാർഡ് കൂടെയുണ്ടാകും. ഇദ്ദേഹത്തെ മറികടന്ന് മെസ്സികരികിലെത്തുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു


എന്നാൽ കഴിഞ്ഞ ദിവസം ആരാധകൻ യാസിൻ ച്യൂക്കോയെ സമർത്ഥമായി മറികടന്ന് അർജന്റൈൻ താരത്തിനരികിലെത്തി. സുരക്ഷാജീവനക്കാരെ വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയയാളെ തടയാനായി മെസ്സിയുടെ ബോഡിഗാർഡ് ടച്ച് ലൈനിൽ നിന്ന് ആരാധകനെ ലക്ഷ്യമിട്ട് പാഞ്ഞടുത്തെങ്കിലും പിടിക്കാനായില്ല. യാസിനെ സ്ലൈഡ് ചെയ്ത് വീഴ്ത്തിയ ഫാൻബോയ് പ്രിയ താരത്തിന് അരികിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ എഴുന്നേറ്റ് വന്ന മെസ്സിയുടെ ബോഡിഗാർഡ് ആരാധകനെ ബലമായി പിടിച്ച് മാറ്റി പുറത്തേക്ക്‌കൊണ്ടുപോയി-വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി

മുൻ യുഎസ് സൈനികന് കൂടിയായായ യാസിൻ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെസ്സിയുടെ സുരക്ഷയ്ക്കായി ഇന്റർ മയാമിയുടെ സഹ ഉടമസ്ഥനായ ഡേവിഡ് ബെക്കാം നേരിട്ടാണ് ഇദ്ദേഹത്തെ നിയമിച്ചത്. ത്വയ്‌കൊണ്ടോ, ബോക്‌സിങ്, അയോധന കല, എന്നിവയിൽ വൈദഗ്ധ്യമുള്ളയാളാണ് യാസിന് ച്യൂക്കോ. കൂടാതെ നിരവധി എംഎംഎ ഫൈറ്റുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മെസ്സിക്കരികിലേക്കെത്തുന്നവരെ തടയുന്ന ബോഡിഗാർഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു

Similar Posts