< Back
Football
ആരാധകർ പറയുന്നു; മെസ്സീ, എന്നാ കിടപ്പാ ഇത്, ഇത്രയ്ക്ക് വിനയം വേണ്ട!
Football

ആരാധകർ പറയുന്നു; മെസ്സീ, എന്നാ കിടപ്പാ ഇത്, ഇത്രയ്ക്ക് വിനയം വേണ്ട!

Web Desk
|
30 Sept 2021 11:48 AM IST

സിറ്റിക്കെതിരെയുള്ള കളിയിൽ മെസ്സി നടത്തിയ അപ്രതീക്ഷിത 'നീക്കമാണ്' ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ആരാധകരുടെ മനസ്സു നിറച്ചാണ് സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചുകയറിയത്. പിഎസ്ജി ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസെസിൽ തകർപ്പൻ ഗോളായിരുന്നു മെസ്സിയുടെ സമ്മാനം. ചെറിയ കാത്തിരിപ്പിന് ശേഷം സൂപ്പർതാരം വീണ്ടും ഗോൾ കണ്ടെത്തിയതിന്റെ ആഹ്ലാദം സമൂഹ മാധ്യമങ്ങളിലും കണ്ടു. നിങ്ങൾക്ക് ഗോളല്ലേ വേണ്ടത്, ഇതാ കണ്ടോളൂ എന്നിങ്ങനെ പോയി ആരാധകരുടെ ട്വീറ്റ്.

എന്നാല്‍ കളിയിൽ മെസ്സി നടത്തിയ അപ്രതീക്ഷിത 'നീക്കമാണ്' ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. സിറ്റിയുടെ ഫ്രീകിക്ക് തടയാൻ വേണ്ടി പിഎസ്ജി താരങ്ങളുണ്ടായിക്കിയ മതിലിന് പിറകിൽ കിടക്കുന്ന മെസ്സിയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ചർച്ചകൾ. ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ചില ആരാധകർ ചോദിച്ചപ്പോൾ എന്തൊരു വിനയമാണ് എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.


ലോകത്തിലെ മികച്ച ഫീകിക്ക് ടേക്കറായ മെസ്സിയിപ്പോൾ ഫ്രീകിക്ക് ഡിഫൻഡറായി എന്ന് ഒരാരാധകൻ കുറിച്ചു. ഇതുകൊണ്ടാണ് അയാൾ മഹാനാകുന്നത് എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. കോച്ച് പൊട്ടച്ചിനോ തിരിച്ചുവിളിക്കാതിരിക്കാനാണ് മെസ്സി പിന്നിൽ മറഞ്ഞു നിൽക്കുന്നത് എന്ന് ഒരാൾ കളി പറയുകയും ചെയ്തു.

മത്സരത്തിന്റെ ഇഞ്ചുറി സമയത്തായിരുന്നു പിഎസ്ജി ബോക്‌സിന് വെളിയിൽ വിച്ച് സിറ്റിക്ക് ഫ്രീകിക്ക് ലഭിച്ചത്. അപ്പോൾ രണ്ട് ഗോളിന് മുമ്പിലായിരുന്നു പിഎസ്ജി. മതിൽ തീർത്ത നെയ്മർ, കിംബെപ്പെ, മാർക്വിഞ്ഞോസ് തുടങ്ങിയവർക്ക് പിന്നിലായിരുന്നു മെസ്സിയുടെ കിടപ്പ്. സിറ്റിയുടെ ബെല്‍ജിയം താരം കെവിൻ ഡി ബ്രുയിനെ എടുത്ത ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിയില്ല.

Related Tags :
Similar Posts