< Back
Football
മുന്നിൽ ജുനീഞ്ഞോ മാത്രം ; ഫ്രീകിക്ക് റെക്കോർഡിൽ പെലെക്കൊപ്പം എത്തി ലയണൽ മെസ്സി
Football

മുന്നിൽ ജുനീഞ്ഞോ മാത്രം ; ഫ്രീകിക്ക് റെക്കോർഡിൽ പെലെക്കൊപ്പം എത്തി ലയണൽ മെസ്സി

Sports Desk
|
2 March 2026 1:23 PM IST

മയാമി : കരിയർ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ സാക്ഷാൽ പെലെയുടെ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി. ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിലെ ഫ്രീകിക്കോടെ കരിയറിലെ 70-ാം ഫ്രീകിക്കാണ് മെസ്സി വലയിലെത്തിച്ചത്. 2026ലെ താരത്തിന്റെ ആദ്യ ഫ്രീകിക്ക് ഗോളാണിത്.

ഫുട്‍ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫ്രീകിക്ക് ഗോൾസ്കോറർമാരുടെ പട്ടികയിൽ മെസ്സിക്ക് മുന്നിലുള്ളത് ജുനീഞ്ഞോ മാത്രമാണ്. ഒളിമ്പിക് ലിയോൺ, വാസ്കോ ഡ ഗാമ, അൽ ഘറാഫ തുടങ്ങിയ ക്ലബുകൾക്കായി കളിച്ച ബ്രസീലിയൻ താരമായ ജുനീഞ്ഞോ 77 ഗോളുകളാണ് ഫ്രീകിക്കിൽ നിന്നും നേടിയത്. പുതിയ എംഎൽഎസ് സീസണും 2026 ലോകകപ്പും എല്ലാം വരാനിരിക്കെ മെസ്സിക്ക് ജുനീഞ്ഞോയെ മറികടക്കാനാവുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

2024 ആഗസ്റ്റിൽ അവസാനമായി ഒരു ഫ്രീകിക്ക് ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ഇതുവരെ 64 ഫ്രീകിക്കുകളാണ് വലയിലെത്തിച്ചിട്ടുള്ളത്.

Related Tags :
Similar Posts