< Back
Football
മെസ്സി വരുന്നു ; ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാനായി
Football

മെസ്സി വരുന്നു ; ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാനായി

Sports Desk
|
1 Aug 2025 8:28 PM IST

മുംബൈ : ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഡിസംബർ 14 ന് വാംഖഡെയിൽ വെച്ച് നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിലാണ് മെസ്സി ഭാഗമാവുക. സച്ചിൻ ടെണ്ടുൽക്കർ, എം.എസ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശർമ തുടങ്ങി നിരവധി താരങ്ങൾ മത്സരത്തിന്റെ ഭാഗമാവും.

ഡിസംബർ 13 മുതൽ 15 വരെ തീയതികളിലായിരിക്കും മെസ്സി ഇന്ത്യയിൽ ഉണ്ടാവുക. മുംബൈക്ക് പുറമെ ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലും മെസ്സി യാത്ര ചെയ്യും. 2011 ൽ വെനസ്വേലക്കെതിരായ സൗഹൃദ മത്സരം കളിക്കാൻ കൊൽക്കത്തയിലെത്തിയതിന് ശേഷം മെസ്സിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്. 7 ആളുകളടങ്ങുന്ന ടീമുകളായാണ് മത്സരം നടക്കുക.

'തീർച്ചയായും മെസ്സി ഇന്ത്യയിലെത്തും. മത്സരം നടത്തുന്നതിനായുള്ള ഒരുക്കങ്ങളിലാണ് ഞങ്ങളിപ്പോൾ. മെസ്സിക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ കായിക താരങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകും' മുംബൈ ക്രിക്കറ്റ് ബോർഡ് അംഗം പ്രതികരിച്ചു.

Similar Posts