< Back
Football
ഒർലാൻഡോ താരത്തിനോട് തർക്കിച്ച് മെസി, ഇടപെട്ട് റഫറി; വീഡിയോ കാണാം...
Football

ഒർലാൻഡോ താരത്തിനോട് തർക്കിച്ച് മെസി, ഇടപെട്ട് റഫറി; വീഡിയോ കാണാം...

Web Desk
|
6 Aug 2023 7:58 AM IST

ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളാണ് മെസി നേടിയത്

മയാമി: ഇന്റർമയാമിയിൽ മെസി മിന്നിത്തിളങ്ങുകയാണ്. ലീഗ് കപ്പിൽ മയാമിയുടെ അവസാന മത്സരത്തിൽ മെസി ഗോൾകൊണ്ട് ആരാധകർക്ക് വിരുന്നൂട്ടിയിരുന്നു. ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളാണ് മെസി നേടിയത്. ഇതോടെ മയാമി ജേഴ്‌സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി മെസിയടെ ഗോൾ നേട്ടം അഞ്ചായി.

എന്നാൽ ഇതെ മത്സരത്തിൽ മെസിയുടെ മുന്നേറ്റങ്ങൾ അത്ര സുഖകരമായിരുന്നില്ല. എതിരാളികൾ മെസിയെ കൃത്യമായി മാർക്ക് ചെയ്തു കളിച്ചു. ഈ കെട്ട് പൊട്ടിച്ച് മെസി ഗോൾ നേടിയെങ്കിലും എതിരാളികളുടെ കണ്ണുംപൂട്ടിയുള്ള തടയലിൽ താരം ഒന്ന് വലഞ്ഞിരുന്നു. ഈ മത്സരത്തിലാണ് സൂപ്പർതാരത്തിന് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തിന്റെ ഒന്നാം പകുതി പിരിഞ്ഞപ്പോൾ എതിർ താരത്തോട് മെസി തർക്കിക്കുന്നുണ്ടായിരുന്നു.

ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തവന്നിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മത്സരം. ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോഴും ടണലിന്റെ അടുത്ത് എത്തിയപ്പോഴും തർക്കം തുടരുന്നു. ഇതിനിടെ സഹതാരങ്ങളും റഫറിയും ഇടപെടുന്നതും വീഡിയോയിൽ ഉണ്ട്. അതേസമയം ലീഗ് കപ്പിലെ ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുകയാണ് മെസിയും മയാമിയും. എഫ്.സി ഡല്ലാസാണ് എതിരാളികൾ.

Watch Video

Related Tags :
Similar Posts