< Back
Football
മെസിക്കെതിരെ തെറിവിളി; മെക്‌സിക്കോ-അർജന്റീന ആരാധകർ ഏറ്റുമുട്ടി
Football

മെസിക്കെതിരെ തെറിവിളി; മെക്‌സിക്കോ-അർജന്റീന ആരാധകർ ഏറ്റുമുട്ടി

Web Desk
|
24 Nov 2022 10:30 PM IST

സംഭവത്തിൽ ഏതാനുംപേർക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും മിറർ റിപ്പോർട്ട് ചെയ്തു

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യമത്സരത്തിൽ സൗദിയോടേറ്റ തോൽവി അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. നവംബർ 27-ാം തീയതി ഞായറാഴ്ച മെക്സിക്കോയോടാണ് അർജന്റീനയുടെ അടുത്ത മത്സരം. കളിക്കളത്തിൽ ഇരു ടീമും ഏറ്റുമുട്ടുന്നതിനു മുമ്പേ കളത്തിനു പുറത്ത് ഇരു ടീമിന്റെയും ആരാധകർ ഏറ്റുമുട്ടിയിരിക്കുകയാണ്.

ഫിഫ രൂപകൽപ്പനചെയ്ത ദോഹയിലെ അൽ ബിഡ്ഡ പാർക്കിലെ ഫിഫ ഫാൻ സോണിൽവെച്ച് ബുധനാഴ്ചയാണ് അർജന്റീന - മെക്സിക്കോ ആരാധകർ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദിക്കെതിരായ തോൽവിക്ക് ശേഷം മെക്സിക്കോ ആരാധകർ ലയണൽ മെസിയെ മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിച്ചതാണ് അർജന്റീന ആരാധകരെ പ്രകോപിപ്പിച്ചത്. ഇരു ഭാഗത്തെയും ആരാധകർക്ക് അടിയും ചവിട്ടുമേറ്റു.



സംഭവത്തിൽ ഏതാനുംപേർക്ക് പരിക്കേറ്റതായും ചികിത്സ ആവശ്യമായി വന്നതായും മിറർ റിപ്പോർട്ട് ചെയ്തു.

Related Tags :
Similar Posts