< Back
Football
ബാഴ്സ സൂപ്പര്‍ താരത്തെ റാഞ്ചാന്‍ വമ്പന്‍ ഓഫറുകളുമായി യുവന്‍റസും എ.സി മിലാനും
Football

ബാഴ്സ സൂപ്പര്‍ താരത്തെ റാഞ്ചാന്‍ വമ്പന്‍ ഓഫറുകളുമായി യുവന്‍റസും എ.സി മിലാനും

Sports Desk
|
22 Jan 2022 5:18 PM IST

താരത്തിനായി 100 മില്യൺ യൂറോ വരെ മുടക്കാൻ ക്ലബ്ബുകള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ബാർസലോണയുടെ നെതർലാന്‍റ് സൂപ്പർതാരം ഫ്രാങ്കി ഡിയോങിനെ റാഞ്ചാന്‍ വമ്പന്‍ ഓഫറുകളുമായി ഇറ്റാലിയന്‍ ക്ലബ്ബുകളായ യുവന്‍റസും എ.സി മിലാനും രംഗത്ത്. ബാഴ്‌സലോണയിൽ നിന്ന് കൂടുമാറാൻ ഡി യോങ് സന്നദ്ധത പ്രകടിപ്പിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിറകെയാണ് താരത്തിനായി ക്ലബ്ബുകള്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 2019 ലാണ് അയാക്‌സിൽ നിന്ന് കൂടുമാറി ഡിയോങ് കറ്റാലന്മാരുടെ കൂടാരത്തിലെത്തുന്നത്.

75 മില്യൺ യൂറോക്കാണ് ഡിയോങ് തന്റെ 21ാം വയസ്സിൽ ബാഴ്‌സയിലെത്തിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ബാഴ്സലോണ സ്പാനിഷ് ലീഗില്‍ മോശം പ്രകടനം തുടരുകയാണ്. ഇതോടെയാണ് താരം ബാഴ്‌സ വിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഡിയോങ്ങിനായി 100 മില്യൺ യൂറോ വരെ മുടക്കാൻ ഇറ്റാലിയന്‍ ക്ലബ്ബുകള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിയൻ മിഡ്ഫീൽഡറായ ആർതറിനെ പകരം നൽകി ഡിയോങിനെ സ്വന്തമാക്കാൻ ജുവന്റസ് ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

Similar Posts