< Back
Football

Football
രക്ഷകനായി സഹൽ; ബഗാൻ ഫൈനലിൽ
|28 April 2024 10:20 PM IST
ഒഡീഷ എഫ്.സിയോട് ആദ്യപാദത്തിലേറ്റ തിരിച്ചടിക്ക് സ്വന്തം തട്ടകത്തിൽ പകരം വീട്ടി എ.ടി.കെ മോഹൻ ഐ.എസ്.എൽ ഫൈനലിലേക്ക്. 93ാം മിനുറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് കുറിച്ച ഗോളാണ് ബഗാന് തുണയായത്.
ആദ്യപാദത്തിൽ ഒഡീഷ എഫ്.സിയിൽ നിന്നും 2-1ന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബഗാനായി 22ാം മിനുറ്റിൽ ജേസൺ കമ്മിങ്സ് സ്കോർ ചെയ്തു. ഫൈനൽ ബർത്തിനായുള്ള വിജയഗോൾ തേടി ബഗാൻ ഒഡീഷ ഗോൾ മുഖത്തേക്ക് ആക്രമണം കടുപ്പിച്ചെങ്കിലും ഗോളൊഴിഞ്ഞുനിന്നു. മത്സരം അധിക സമയത്തേക്കെന്ന് തോന്നിയിരിക്കവേയാണ് സഹൽ ബഗാന്റെ രക്ഷക്കെത്തിയത്.
ചൊവ്വാഴ്ച നടക്കുന്ന മുംബൈ സിറ്റി ഗോവ മത്സരത്തിലെ വിജയികളെയാകും ബഗാൻ ഫൈനലിൽ നേരിടുക. ആദ്യ പാദത്തിൽ 2-0ത്തിന് മുന്നിൽ നിന്നിരുന്ന ഗോവയെ ഇഞ്ചുറിടൈമിൽ നേടിയ 3 ഗോളുകളിലൂടെ മുംബൈ മറികടന്നിരുന്നു.