< Back
Football
Bagan-Bengaluru in ISL final; Former champions beat Jamshedpur in last-minute thriller
Football

ഐഎസ്എല്ലിൽ ബഗാൻ-ബെംഗളൂരു ഫൈനൽ; ലാസ്റ്റ് മിനിറ്റ് ത്രില്ലറിൽ ജംഷഡ്പൂരിനെ തോൽപിച്ച് മുൻ ചാമ്പ്യൻമാർ

Sports Desk
|
7 April 2025 10:37 PM IST

ഏപ്രിൽ 12ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം

കൊൽക്കത്ത: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ നേടിയ ഗോളിൽ ജംഷഡ്പൂർ എഫ്‌സിയെ തോൽപിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. 90+4ാം മിനിറ്റിൽ ലാലെങ്മാവിയ റാൾട്ടെ( അപുയിയ) ഉതിർത്ത തകർപ്പൻ ലോങ് റേഞ്ചറാണ് കൊൽക്കത്തൻ ക്ലബിനെ മറ്റൊരു കലാശക്കളിയിലേക്കെത്തിച്ചത്. സ്വന്തം തട്ടകമായ സാൾട്ട്‌ലേക് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം(അഗ്രിഗേറ്റ് 3-2).

മത്സരം എക്‌സ്ട്രാ ടൈമിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലായിരുന്നു ബോക്‌സിന് പുറത്തുനിന്ന് അത്യുഗ്രൻ വലംകാലൻ ഷോട്ടിലൂടെ അപുയിയ മുൻ ചാമ്പ്യൻമാരുടെ ഹീറോയായത്. ആദ്യപാദത്തിൽ ബഗാനെതിരെ 2-1ന് വിജയം സ്വന്തമാക്കിയ ജംഷഡ്പൂർ എവേ മാച്ചിൽ കളി കൈവിടുകയായിരുന്നു.

51ാം മിനിറ്റിൽ ജേസൻ കമ്മിൻസിന്റെ പെനാൽറ്റി ഗോളിലൂടെയാണ് ജംഷഡ്പൂർ മുന്നിലെത്തിയത്. ഇതോടെ അഗ്രിഗേറ്റ് 2-2 എന്ന നിലയിലായി. എന്നാൽ നിർണായകമായ വിജയഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കുമായില്ല. ഒടുവിൽ ക്ലൈമാക്‌സിൽ സ്വന്തംകാണികൾക്ക് മുന്നിൽ ബഗാൻ മറ്റൊരു ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. സുനിൽ ഛേത്രിയുടെ ഗോളിൽ എഫ്‌സി ഗോവയെ വീഴ്ത്തിയാണ് ബെംഗളൂരു കലാശകളിയ്ക്ക് ടിക്കറ്റെടുത്തത്. ഏപ്രിൽ 12നാണ് ക്ലാസിക് ഫൈനൽ

Similar Posts