< Back
Football

Football
ഒരൊറ്റ ഗോളിൽ മുംബൈ സിറ്റി: ചെന്നൈയിന് തോൽവി
|6 Feb 2022 9:34 PM IST
85ാം മിനുറ്റിൽ വിക്രം പ്രതാപ് സിങ് നേടിയ ഗോളാണ് മുംബൈക്ക് വിജയമൊരുക്കിയത്. ജയത്തോടെ മുംബൈ സിറ്റി എഫ്.സി അഞ്ചാം സ്ഥാനത്ത് എത്തി
മറുപടിയില്ലാത്തെ ഒരൊറ്റ ഗോളിന്റെ മികവിൽ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ മുംബൈ സിറ്റി എഫ്.സിക്ക് വിജയം. 85ാം മിനുറ്റിൽ വിക്രം പ്രതാപ് സിങ് നേടിയ ഗോളാണ് മുംബൈക്ക് വിജയമൊരുക്കിയത്. ജയത്തോടെ മുംബൈ സിറ്റി എഫ്.സി അഞ്ചാം സ്ഥാനത്ത് എത്തി. 14 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് തോൽവിയുമടക്കം 22 പോയിന്റാണ് മുംബൈക്ക്. തോറ്റെങ്കിലും ചെന്നൈയിൻ ഏഴാം സ്ഥാനത്ത് തുടരുകയാണ്. 26 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 23 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും.