< Back
Football
മുംബൈയെ ഗോൾമഴയിൽ മുക്കി ഒഡീഷ
Football

മുംബൈയെ ഗോൾമഴയിൽ മുക്കി ഒഡീഷ

Web Desk
|
3 Jan 2022 9:27 PM IST

വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡീഷ മുംബൈയെ തോൽപ്പിച്ചത്

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് ഒഡീഷ എഫ്‌സി.വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഒഡീഷ മുംബൈയെ തോൽപ്പിച്ചത്.

മുംബൈയെ ഞെട്ടിച്ച് 4ാം മിനുറ്റിൽ തന്നെ ഒഡീഷ ലീഡ് നേടി. അരിഡെ കബ്‌റേറയാണ് ആദ്യഗോൾ നേടിയത്. എന്നാൽ അധികനേരം ലീഡ് നിലനിൽത്താൻ ഒഡീഷയ്ക്കായില്ല. 10ാം മിനുറ്റിൽ അഹമ്മദ് ജാഹു മുംബൈയെ ഒപ്പമെത്തിച്ചു. പിന്നീട് കളി നിയന്ത്രിച്ച മുംബൈ 38ാം മിനുറ്റിൽ ലീഡ് നേടി. ഇഗോർ അംഗുലോയായിരുന്നു സ്‌കോർ ചെയ്തത്.

എന്നാൽ, മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഒഡീഷ 70ാം മിനുറ്റിൽ ഒപ്പമെത്തി. പിന്നീട് ആക്രമണം അഴിച്ചുവിട്ട ഒഡീഷ 77ാം മിനുറ്റിൽ ലീഡ് നേടുകയായിരുന്നു.ജെറിയാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ അവസാന നിമിഷം ജോനാദാസും സ്‌കോർ ചെയ്തതോടെ മുംബൈയുടെ തോൽവി ഭാരം വർധിക്കുകയായിരുന്നു. ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഒഡീഷ 7ാം സ്ഥാനത്തെത്തിയപ്പോൾ, തോറ്റെങ്കിലും അത്രയും മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മുംബൈ തന്നെയാണ് ഒന്നാമത്.

Similar Posts